വനിതാ മതിലിന്‍റെ തിരക്കില്‍ മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു

0

തിരുവനന്തപുരം: മന്ത്രിമാര്‍ വനിതാ മതിലിന്‍റെ ഭാഗമായി തിരക്കിലായതിനെ തുടര്‍ന്ന് ഈ ആഴ്ചത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് ശേഷം ജനുവരി മൂന്നിനാകും ഇനി മന്ത്രിസഭാ യോഗം ചേരുക. വനിതാ മതിലിന്‍റെ ചുമതലയുള്ള മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തിരക്കിലായതിനെ തുടര്‍ന്നാണ് മന്ത്രിസഭാ യോഗം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിസഭാ യോഗത്തിനായി ചില മന്ത്രിമാര്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ മന്ത്രിസഭാ യോഗം ചേരുന്നില്ലെന്ന് തീരുമാനിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് അവധിയായതിനെ തുടര്‍ന്നാണ് മന്ത്രിസഭാ യോഗം ഈ ആഴ്ച ചേരേണ്ടതില്ലെന്ന് തീരുമാനിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. ടോം ജോസ്‌ അവധി കഴിഞ്ഞ് വെള്ളിയാഴ്ച തിരിച്ചെത്തുമെന്നും അന്ന് മന്ത്രിസഭാ യോഗം ചേരുമെന്നും മന്ത്രിമാരെ അനൗദ്യോഗികമായി അറിയിച്ചിരുന്നു എങ്കിലും പിന്നീട് ഈ ആഴ്ചത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

Leave A Reply

Your email address will not be published.