ആക്ഷന്‍ ഹീറോ ബിജുവിന്‍റെ ഹിന്ദി റീമേക്കില്‍ നായകനായി അക്ഷയ് കുമാര്‍

0

ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ദൈനംദിന സംഭവങ്ങളെ കോര്‍ത്തിണക്കിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് കേന്ദ്ര കഥാപാത്രമായത്. ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. റോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന റീമേക്കില്‍ അക്ഷയ് കുമാര്‍ നായകനാകുമെന്നാണ് സൂചന.
സൂര്യ വംശി എന്ന പേരില്‍ ഒരു പൊലീസ് ചിത്രം അക്ഷയ് കുമാറിനെ നായകനാക്കി റോഹിത് ഷെട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആക്ഷന്‍ ഹീറോ ബിജുവിന്‍റെ റീമേക്ക് ആണോയെന്ന് വ്യക്തമല്ല. വന്‍ തോതിലുള്ള മാസ് ആക്ഷന്‍ പൊലീസ് ചിത്രങ്ങള്‍ ബോളിവുഡില്‍ ഒരുക്കിയിട്ടുള്ള റോഹിത് ഷെട്ടി വ്യത്യസ്തമായ ഈ പൊലീസ് ചിത്രത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആകാംക്ഷയിലാണ് സിനിമാ ലോകം.

Leave A Reply

Your email address will not be published.