അത്ലറ്റിക്ക് ക്ലബിന് പുതിയ പ്രസിഡണ്ട്

0

അത്ലറ്റിക്ക് ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ഐറ്റര്‍ എലൈസേജിയെ തിരഞ്ഞെടുത്തു. 47.90 ശതമാനം വോട്ട് നേടിയാണ് എലൈസേജി അത്ലെറ്റിക്ക് ബില്‍ബാവോയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രസിഡണ്ട് ഹോസു ഉരുട്ടിയയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് ഇലക്ഷന്‍ നടന്നത്.

ഹോസുവിന്റെ കീഴില്‍ ക്ലബ് അക്കൗണ്ടന്റ് ആല്‍ബര്‍ട്ടോ ഉറിബെ-ഇച്ചേവറിലെയെ പരാജയപ്പെടുത്തിയാണ് ബില്‍ബാവോയിലെ ബിസിനസ്മാനായ എലൈസേജി ക്ലബ്ബിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാ ലീഗയില്‍ പോയന്റ് നിലയില്‍ പതിനേഴാം സ്ഥാനത്താണ് ഇപ്പോള്‍ അത്ലറ്റിക്ക് ബില്‍ബാവോ.

Leave A Reply

Your email address will not be published.