കെ ജി ദേവകിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

0

തിരുവനന്തപുരം : പ്രശസ്ത നാടക-സിനിമാ അഭിനേത്രിയും റേഡിയോ ആര്‍ടിസ്റ്റുമായ കെ ജി ദേവകിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ആകാശവാണിയില്‍ അവര്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകളും ശാസ്ത്രീയ സംഗീതവും ധാരാളം ശ്രോതാക്കളെ ആകര്‍ഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.നിരവധി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അവര്‍ മൂന്നു പതിറ്റാണ്ടോളം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു.

Leave A Reply

Your email address will not be published.