സുനാമിക്ക് പുറകേ ഇന്തോനേഷ്യയില്‍ വീണ്ടും ഭൂമി കുലുക്കം

0

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂമി കുലുക്കം. ഇന്തോനേഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ പാപുവ മേഖലയിലാണ് 5.8തീവ്രതയുള്ള ഭൂമി കുലുക്കം രേഖപ്പെടുത്തിയത്. യു.എസ് ജിയോളജിക്കല്‍ സര്‍വ്വേയാണ് ഭൂമികുലുക്കത്തെ കുറിച്ച്‌ വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇത് ശക്തി പ്രാപിച്ച്‌ 6.1വരെ തീവ്രത എത്തിയതായി ഇന്തോനേഷ്യന്‍ അധികൃതരും അഭിപ്രായപ്പെട്ടു. വളെര കുറച്ച്‌ സമയം മാത്രമായിരുന്നു ഭൂമികുലുക്കം അനുഭവപ്പെട്ടത്.

മനോക്‌വാരി നഗരത്തിന് 55കിലോമീറ്റര്‍ അകലെയാണ് ഭൂമികുലുക്കം ഉണ്ടായ പ്രദേശം. അധികം ജനവാസമില്ലാത്ത പാപുവ മേഖലയിലെ ഈ പ്രദേശത്തെ ന്യൂ ഗിനിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇതില്‍ സുനാമിക്കുള്ള സാദ്ധ്യത ഇല്ലെന്നാണ് ഇന്തോനേഷ്യന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി അറിയിച്ചത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് ഒരുവിധത്തിലുമുള്ള നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Leave A Reply

Your email address will not be published.