വീണ്ടും പുരസ്‌കാര നേട്ടവുമായി മുന്നേറി ലൂക്ക മോഡ്രിച്ച്‌

0

സോഫിയ: വീണ്ടും പുരസ്‌കാര നേട്ടവുമായി മുന്നേറി ലൂക്ക മോഡ്രിച്ച്‌. ബാള്‍ക്കണ്‍ അത്‍ലറ്റ് ഒഫ് ദ ഇയര്‍ പുസ്കാരമാണ് ഇത്തവണ ക്രോയേഷ്യന്‍ ക്യാപ്റ്റനെ തേടിയെത്തിയത്. അഞ്ചു തവണ പുരസ്കാരം നേടിയ ടെന്നിസ് താരം നൊവാക് ജോകോവിച്ചിനെ പിന്തള്ളിയാണ് പുരസ്‌കാരം മോഡ്രിച് സ്വന്തമാക്കിയത്. കൂടാതെ ഈ പുസ്കാരം നേടുന്ന രണ്ടാമത്തെ ഫുട്ബോളറെന്ന നേട്ടവും മോഡ്രിചിന് തന്നെ. അതേസമയം റുമാനിയന്‍ ടെന്നിസ് താരം സിമോണ ഹാലെപ്പിനാണ് ബാള്‍ക്കണ്‍ വുമണ്‍ അത്‍ലറ്റ് ഒഫ് ദ ഇയര്‍ പുരസ്കാരം
ഒന്‍പത് ബാള്‍ക്കണ്‍ രാജ്യങ്ങളില്‍ നടത്തിയ വോട്ടെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. ഇതിനു മുന്‍പ് 1994ല്‍ ബള്‍ഗേറിയന്‍ താരം, ഹൃസ്റ്റോ സ്റ്റോയിച്ച്‌ കോവാണ് ഈ പുരസ്കാരം നേടിയ ആദ്യത്തെ ഫുട്ബോള്‍ താരം. ഇത്തവണത്തെ റഷ്യന്‍ ലോകക്കപ്പില്‍ ടീമിനെ ഫൈനല്‍ എത്തിച്ചതോടെ ടൂര്‍ണമെന്‍റിലെ ഗോള്‍ഡണ്‍ ബോള്‍ പുരസ്കാരം, യൂറോപ്യന്‍ ഫുട്ബോളര്‍ ഒഫ് ദ ഇയര്‍, ഫിഫ ബെസ്റ്റ് ഫുട്ബോളര്‍, ബാലന്‍ ഡി ഓര്‍ പുരസ്കാരം എന്നിവ മോഡ്രിച്ചിനെ തേടി എത്തിയിരുന്നു,

Leave A Reply

Your email address will not be published.