ഒരു കരീബിയന്‍ ഉഡായിപ്പ് ജനുവരി 11ന്

0

സാമുവല്‍ റോബിന്‍സണ്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു കരീബിയന്‍ ഉഡായിപ്പ് ജനുവരി 11 തിയറ്ററുകളിലെത്തും. എ ജോജി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍ വി കെ നായര്‍ ആണ്. ഫുട്ബോള്‍ പശ്ചാത്തലമാക്കി മലപ്പുറത്തിന്റെ സ്നേഹം വെളളിത്തിരയില്‍ അവതരിപ്പിച്ച സുഡാനി ഫ്രം നൈജീരിയ കേരളക്കരയാകെ വന്‍ വിജയം നേടിയിരുന്നു. ഒപ്പം മലയാളികളുടെ നിറഞ്ഞ സ്നേഹം സാമുവലിന് ഈ ചിത്രം നേടി കൊടുത്തു.

ജനുവരിയിലാണ ഒരു കരീബിയന്‍ ഉടായിപ്പ് തീയേറ്ററുകളിലെത്തുന്നത്. മേഘ മാത്യു ,മറീന മൈക്കിള്‍ കുരിശിങ്കല്‍, നീഹാരിക, വിഷ്ണു വിനയ്, അനീഷ് ജി മേനോന്‍, വിഷ്ണു ഗോവിന്ദ, ശ്രീജിത്ത് രവി, ഋഷി പ്രകാശ്, നന്ദന്‍ ഉണ്ണി, ദിനേശ് പണിക്കര്‍, ദേവന്‍,കൊച്ചു പ്രേമന്‍, ജാസി ഗിഫറ്റ്, കോട്ടയം പ്രദീപ്, ചന്ദ്രദാസന്‍, കലാഭവന്‍ ജോഷി, മുസ്തഫ, അല്‍ത്താഫ്, റയാന്‍, അജി, ജോജി, മാല പാര്‍വ്വതി, ശാലി പ്രജിത്ത്, അമൃത, സുബിയ, അശ്വതി, അരുന്ധതി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചാരു ഹരിഹരന്റേതാണ് സംഗീതം. ക്യാമറ വേണുഗോപാല്‍. പര്‍പ്പിള്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലും സാമുവല്‍ എത്തുന്നുണ്ട്

Leave A Reply

Your email address will not be published.