ഓഹരി വിപണിയില്‍  നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു

0

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് 300 പോയിന്‍റിലധികം ഉയര്‍ന്ന് 36,140പോയിന്‍റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 90 പോയിന്‍റിലധികം കൂടി 108,76 പോയിന്‍റിലാണ് നിലവില്‍ മുന്നേറുന്നത്. സണ്‍ ഫാര്‍മ, യുപിഎല്‍, ടൈറ്റന്‍, ജെഎസ്‍ഡബ്ല്യു സ്റ്റീല്‍, യെസ് ബാങ്ക് എന്നിവയാണ് നേട്ടത്തിലായ ഓഹരികളില്‍ ആദ്യ സ്ഥാനക്കാര്‍. കോള്‍ ഇന്ത്യ, എന്‍ടിപിസി, ഭാരതി ഇന്‍ഫ്രാടെല്‍ എന്നിവയാണ് താരതമ്യേന നഷ്ടത്തിലായ ഓഹരികള്‍.

Leave A Reply

Your email address will not be published.