ഡോണ്‍ 3യുമായി ഷാറൂഖ് എത്തുന്നു

0

സീറോയ്ക്ക് ശേഷം ഡോണ്‍ 3 യുമായി കിങ് ഖാന്‍ എത്തുന്നു. കുറച്ച്‌ കാലങ്ങളായി ബോളിവുഡില്‍ വലിയ വിജയങ്ങളൊന്നും ഏറ്റു വാങ്ങാതെ തിയേറ്റര്‍ വിട്ട സിനിമകളായിരുന്നു ഷാറുഖിന്റേത്. ഈ പരാജയങ്ങള്‍ക്കൊക്കെ പകരമായി വീണ്ടും വിജയ കിരീടം തിരിച്ച്‌ പിടിക്കാനായി തന്റെ ഭാഗ്യ കഥാപാത്രവുമായ് എത്തുകയാണ് ഷാറൂഖ്

ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ അഭിനയിച്ച സീറോ ചിത്രത്തിന്റെ പരാജയം ഷാരൂഖിനേയും ആരാധകരേയും ഏറെ തളര്‍ത്തിയിരുന്നു. ഈ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ താരത്തെ സഹായിക്കുന്ന ചിത്രം കൂടിയാവും ഡോണ്‍ 3 എന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തല്‍.

ഡോണിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും വന്‍ വിജയങ്ങളാണ് ഷാരൂഖിന്റെ കരിയറില്‍ സമ്മാനിച്ചത്. അതുകൊണ്ട് തന്നെ ഏറെ ആത്മവിശ്വാസത്തോടെയാവും കിംഗ് ഖാന്‍ ചിത്രത്തെ സമീപിക്കുക. ഫര്‍ഹാന്‍ അഖ്തര്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെ സംവിധാനമെന്നും ചിത്രത്തിന്റെ സക്രിപ്റ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നുമാണ് ചലചിത്ര ലോകത്തതെ സംസാരം.

Leave A Reply

Your email address will not be published.