പാകിസ്ഥാനെതിരെ സൗത്ത് ആഫ്രിക്കക്ക് ജയം

0

പാകിസ്താനെതിരെയുള്ള സൗത്ത് ആഫ്രിക്കയുടെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്ക് ജയം. ആറ് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക ജയം സ്വന്തമാക്കിയത്. 63 റണ്‍സ് നേടി പുറത്താവാതെ നിന്ന ഹാഷിം ആംലയുടെ പ്രകടനമാണ് സൗത്ത് ആഫ്രിക്കയുടെ ജയം അനായാസമാക്കിയത്.

നേരത്തെ പാകിസ്താന്റെ ആദ്യ ഇന്നിംഗ്സ് 181 റണ്‍സിനും രണ്ടാമത്തെ ഇന്നിംഗ്സ് 190 റണ്‍സിനും അവസാനിച്ചിരുന്നു.പാകിസ്ഥാന്‍ നിരയില്‍ ആദ്യ ഇന്നിങ്സില്‍ 71 റണ്‍സ് എടുത്ത ബാബര്‍ അസമും രണ്ടാം ഇന്നിങ്സില്‍ 57 റണ്‍സ് എടുത്ത ഇമാമുല്‍ ഹഖും 65 റണ്‍സ് എടുത്ത ഷാന്‍ മസൂദും മാത്രമേ പിടിച്ചു നിന്നുള്ളൂ.

ആദ്യ ഇന്നിങ്സില്‍ 223 റണ്‍സ് എടുത്ത സൗത്ത് ആഫ്രിക്ക 42 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ 149 റണ്‍സ് ലക്‌ഷ്യം വെച്ച്‌ ഇറങ്ങിയ സൗത്ത് ആഫ്രിക്കക്ക് റണ്‍സ് എടുക്കുന്നതിനു മുന്‍പ് തന്നെ മാര്‍ക്രത്തിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 50 റണ്‍സ് എടുത്ത എല്‍ഗറും 63 റണ്‍സ് എടുത്ത ഹാഷിം ആംലയും ചേര്‍ന്ന 119 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ട്കെട്ട് സൗത്ത് ആഫ്രിക്കയെ ജയത്തോടെ അടുപ്പിക്കുകയായിരുന്നു. ജയത്തോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്ബരയില്‍ സൗത്ത് ആഫ്രിക്ക 1-0ന് മുന്‍പിലെത്തി.

Leave A Reply

Your email address will not be published.