കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് കടക്കനോരുങ്ങി ശ്രീദേവിയുടെ മകള്‍

0

കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് കടന്നു വരാനൊരുങ്ങുകയാണ് ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍. കരണ്‍ ജോഹര്‍ തന്നെയാണ് ഖുഷിയുടെ അരങ്ങേറ്റത്തെക്കുറിച്ച്‌ ഒരു ചാറ്റ് ഷോയിലൂടെ വെളിപ്പെടുത്തിയത്. ആലിയ ഭട്ട്, വരുണ്‍ ധവാന്‍ തുടങ്ങി നിരവധി താരങ്ങളെ ബോളിവുഡിലെത്തിച്ചതും കരണ്‍ ജോഹര്‍ തന്നെയാണ്. 2019 ല്‍ ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുമെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. ചിത്രത്തിനെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഒന്നും കരണ്‍ പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.