അന്യഗ്രഹ ജീവികളെ കണ്ടു എന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സന്ദേശം

0

പൂനെ: വീടിന് മുന്നില്‍ അന്യഗ്രഹ ജീവികളെ കണ്ടു എന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലേക്ക് അടിയന്തര സന്ദേശം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. 47 വയസുകാരനായ പൂനെ സ്വദേശിയാണ് ഇമെയില്‍ അയച്ചതെന്ന് കണ്ടെത്തി. വളരെ സുപ്രധാനമായ സന്ദേശം കൈമാറാന്‍ അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്കെത്തുന്നു എന്നായിരുന്നു ഇയാള്‍ അയച്ച സന്ദേശം. എന്നാല്‍ സന്ദേശം അയച്ചയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും ഇമെയില്‍ അയച്ചതിനെ കുറിച്ച്‌ അറിയില്ലെന്നുമായിരുന്നു വീട്ടുകാരുടെ പ്രതികരണം. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പക്ഷഘാതം പിടിപെട്ടതില്‍ പിന്നെ മാനസിക നില തകര്‍ന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. വീടിന് മുന്നിലെ മരത്തില്‍ ഉണ്ടായിരുന്ന ലൈറ്റുകള്‍ കണ്ട് അന്യഗ്രഹ വാഹനങ്ങളാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ പലപ്പോഴും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നുമാണ് വിവരം ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി

Leave A Reply

Your email address will not be published.