പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. ലോക്‌സഭ നിര്‍ത്തിവച്ചു. റഫാല്‍, കാവേരി വിഷയം, വനിതാ സംവരണ ബില്‍ തുടങ്ങിയവയാണ് ലോക്‌സഭയെ ഇന്ന്‍ പ്രക്ഷുബ്ധമാക്കിയത്. കാവേരി വിഷയം ഉന്നയിച്ച്‌ എഡിഎംകെ അംഗങ്ങളും വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങളും പ്ലക്കാര്‍ഡുമായി തളത്തിലിറങ്ങി. ഇതോടെ സഭ ഉച്ചയ്ക്ക് പന്ത്രണ്ടുമണിവരെ നിര്‍ത്തിവച്ചു. ചോദ്യോത്തര വേളയിലെ മൂന്നു ചോദ്യങ്ങള്‍ പരിഗണിച്ചതിനു ശേഷമായിരുന്നു ഇത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങളാണ് ഇന്ന് സഭ ചര്‍ച്ചയ്ക്ക് വച്ചിരുന്നത്. വോട്ടെടുപ്പില്ലാത്ത, 193-ാം ചട്ടം പ്രകാരമാണ് ചര്‍ച്ച. ഒഡീഷയില്‍നിന്നുള്ള ബിജെഡി അംഗം ഭര്‍തൃഹരി മഹ്താബാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുക.

Leave A Reply

Your email address will not be published.