മും​ബൈ ന​ഗ​ര​ത്തി​ല്‍ വീണ്ടും നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തില്‍ അ​ഗ്നി​ബാ​ധ

0

മും​ബൈ: മും​ബൈ ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും അ​ഗ്നി​ബാ​ധ. ക​മ​ല മി​ല്‍​സി​ലെ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. നാ​ലു ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യ​താ​ണ്.
ക​ഴി​ഞ്ഞ ആ​റു ദി​വ​സ​ത്തി​നി​ടെ മും​ബൈ​യി​ലു​ണ്ടാ​കു​ന്ന അ​ഞ്ചാ​മ​ത് വ​ന്‍ അ​ഗ്നി​ബാ​ധ​യാ​ണ് ഇ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഖ​റി​ല്‍ ഒ​രു ബ്യൂ​ട്ടി പാ​ര്‍​ല​റി​ലും വൈ​കി​ട്ട് ക​ണ്ഡി​വ​ലി​യി​ലെ ഒ​രു തു​ണി ഫാ​ക്ട​റി​യി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി. തു​ണി ഫാ​ക്ട​റി​യി​ലെ തീ​പി​ടി​ത്ത​ത്തി​ല്‍ നാ​ലു പേ​ര്‍ മ​രി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം ക​മ​ല മി​ല്‍​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 14 പേ​ര്‍ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച വ​ട​ക്കു​കി​ഴ​ക്ക​ല്‍ മും​ബൈ​യി​ലെ തി​ല​ക് ന​ഗ​റി​ല്‍ 15 നി​ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഏഴു പേ​ര്‍ മ​രി​ച്ചി​രു​ന്നു.

Leave A Reply

Your email address will not be published.