ടാങ്കര്‍ ലോറി മറിഞ്ഞ്‌ സ്പിരിറ്റ് ചോരുന്നു

0

മലപ്പുറം; ടാങ്കര്‍ ലോറി മറിഞ്ഞു വന്‍ തോതില്‍ സ്പിരിറ്റ് ചോരുന്നു. മലപ്പുറം വട്ടപ്പാള വളവിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് വന്‍ തോതില്‍ സ്പിരിറ്റ് ചോരുകയാണ്. സ്ഥിതിഗതികള്‍ ആശങ്കയിലാണെന്നാണ് വിവരം. പൊന്നാനി തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് സ്പിരിറ്റ് നിര്‍വീര്യമാക്കിയത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം. മഹാരാഷ്ട്രയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Leave A Reply

Your email address will not be published.