ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറിക്കു നേരെ ആക്രമണം

0

അഗര്‍ത്തല: ത്രിപുരയിലെ സിപിഎം സംസ്ഥാന സെക്രട്ടറി ഗൗതം ദാസിനു നേരെ ആക്രമണം. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒരു പരിപാടി കഴിഞ്ഞ് മടങ്ങിവരവേയാണ് ഗൗതം ദാസിനു നേരെ ആജ്ഞാതരടെ ആക്രമണമുണ്ടായത്. അതേസമയം, ആക്രമണം സംബന്ധിച്ച്‌ ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തേക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.