ഐ ലീഗില്‍ ചെന്നൈ വീണ്ടും ഒന്നാമതെത്തി

0

ഐ ലീഗില്‍ ഇന്നലത്തെ ജയത്തോടെ ചെന്നൈ വീണ്ടും ഒന്നാമതെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സിറ്റി എഫ്‌ സി ഷില്ലോംഗ്‌ ലജോംഗിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇതോടെ പത്തു കളിയില്‍ നിന്ന് ആറു ജയവും, മൂന്ന് സമനിലയും, ഒരു തോല്‍വിയുമായി ചെന്നൈക്ക് ഇരുപത്തിയൊന്ന് പോയിന്റ് ഉണ്ട്. നേരൊക്കയാണ് രണ്ടാം സ്ഥാനത്ത്. പത്ത് കളികളില്‍ നിന്ന് പതിനെട്ട് പോയിന്റാണ് അവര്‍ക്കുള്ളത്.ഗോകുലം കേരള എഫ് സി എട്ടാം സ്ഥാനത്താണ് ഉള്ളത്. പത്ത് കളികളില്‍ നിന്ന് രണ്ട് ജയവും. 4 സമനിലയും, 4 തോല്‍വിയുമായി പത്ത് പോയിന്റാണ് ഗോകുലത്തിന് ഉള്ളത്.

Leave A Reply

Your email address will not be published.