ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

0

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമാണിത്. സായ ഡേവിഡ് ആണ് ചിത്രത്തിലെ നായിക. നായികയെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.

ചിത്രത്തിനായി അതിസാഹസിക സര്‍ഫിംഗുമായാണ് യുവനടന്‍ എത്തുക. ആഴക്കടലില്‍ ഊളിയിട്ട് പോകാന്‍ ശേഷിയുള്ള മികച്ച ഒരു സര്‍ഫറിന്‍റെ വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നതെന്നാണ് വ്യക്തമാകുന്നത്. പുലിമുരുഗനും രാമലീലയ്ക്കും ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് അടുത്തവര്‍ഷം ആദ്യം പ്രദര്‍ശനത്തിന് എത്തും.

Leave A Reply

Your email address will not be published.