നടന്‍ വിശാല്‍ വിവാഹിതനാവുന്നു

0

നടന്‍ വിശാല്‍ വിവാഹിതനാവുന്നു. ഈ വാര്‍ത്ത കേള്‍ക്കാന്‍ കൊതിച്ചു ആരാധക ലോകം കാത്തിരിക്കുകയായിരുന്നു. എന്തെന്നാല്‍, കേട്ട കാര്യങ്ങള്‍ വച്ച്‌ നോക്കുകയാണെങ്കില്‍ വധു അവര്‍ക്കു പരിചിതയാവും. വിശാലിന്‍റെ പിതാവ് ജി.കെ. റെഡ്‌ഡി തന്നെ ഇപ്പോള്‍ മകന്‍റെ വിവാഹ വാര്‍ത്ത പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാഹ നിശ്ചയം ജനുവരിയില്‍. വധു ഹൈദരാബാദ് സ്വദേശിയായ അനിഷ.

വര്‍ഷങ്ങളായി വിശാലും തെന്നിന്ത്യന്‍ നടിയായ വരലക്ഷ്മിയും ഗോസ്സിപ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. സ്കൂള്‍ കാലം മുതല്‍ പരിചിതരായ അവര്‍ 2019ല്‍ വിവാഹിതരാവുമെന്നും വാര്‍ത്ത പരന്നു. ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ട പൊതു പരിപാടികള്‍ ഗോസ്സിപ്പുകളുടെ എണ്ണവും കരുത്തും കൂട്ടി. പക്ഷെ അപ്പോഴെല്ലാം വാര്‍ത്ത നിഷേധിക്കാന്‍ വിശാലും വരലക്ഷ്മിയും മുന്നോട്ടു വന്നു.

Leave A Reply

Your email address will not be published.