ആരോഗ്യമന്ത്രി ഇന്ന് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തും

0

അട്ടപ്പാടി : ആരോഗ്യമന്ത്രി കെ. കെ ശൈലജ അട്ടപ്പാടിയില്‍ ഇന്ന് സന്ദര്‍ശനം നടത്തും. ചികിത്സാപ്പിഴവ് സംഭവിച്ചതായി പറയപ്പെടുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രി ഇന്ന് കെ. കെ ശൈലജ സന്ദര്‍ശിക്കും . പതിമൂന്ന് നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ ഈ വര്ഷം മരണമടഞ്ഞത്. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് ശിശുമരണം ഉയരുന്നത് എന്ന ആരോപണവും ഉയരുകയാണ് അട്ടപ്പാടിയില്‍ .ഇതിനെ തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രി ഉപരോധവും നടന്നു . ഉപരോധം ഉണ്ടായതിനു പിന്നാലെ രണ്ടു കുട്ടികളുടെ മരണം സംഭവിക്കുകയുണ്ടയായി .

Leave A Reply

Your email address will not be published.