മമ്മൂട്ടി ചിത്രം മധുര രാജ ഏപ്രിലില്‍

0

മമ്മൂട്ടി ചിത്രം മധുര രാജ മുന്‍ നിശ്ചയിച്ച പ്രകാരം ഏപ്രിലില്‍ തന്നെ തിയറ്ററുകളില്‍ എത്തുമെന്ന് സൂചന. ചിത്രം പൂര്‍ത്തിയാക്കാന്‍ വൈകുമെന്നും പെരുന്നാള്‍ റിലീസായി ത്രമേ തിയറ്ററുകളില്‍ എത്തൂവെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോല്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നിരവധി തിയറ്ററുകളുമായി വിഷു റിലീസ് ലക്ഷ്യം വെച്ച്‌ കരാറിലെത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഒരു ചാനലില്‍ നിന്ന് മാത്രമായി ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്ക് സീ കേരളം സ്വന്തമാക്കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ മുമ്ബ് തിയറ്ററുകളെ ഇളക്കിമറിച്ച്‌ പോക്കിരി രാജയിലെ കഥാപാത്രം വീണ്ടുമെത്തുമ്ബോള്‍ ഇത്തവണ്ണ പുതിയ ചില കഥാപാത്രങ്ങള്‍ കൂടെയുണ്ട്. പോക്കിരി രാജയില്‍ നിന്ന് സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ എത്തുന്നു. അനുശ്രീ, ഷംന കാസിം, മഹിമ നമ്ബ്യാര്‍ തുടങ്ങിയവര്‍ നായികമാരാകുന്ന ചിത്രത്തില്‍ തമിഴ് യുവ താരം ജയും പ്രധാന വേഷത്തിലുണ്ട്.
ജഗപതി ബാബു ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ബിജുക്കുട്ടന്‍, അജു വര്‍ഗീസ്, ധര്‍മജന്‍, എംആര്‍ ഗോപകുമാര്‍, കൈലാസ്, ബാല, മണിക്കുട്ടന്‍, നോബി, ബൈജു എഴുപുന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്‌നാണ് സംഘടനം ഒരുക്കുന്നത്.

Leave A Reply

Your email address will not be published.