മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സ്; രാജ്യസഭ ഇന്ന്  പരിഗണിക്കും

0

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. രാജ്യസഭയുടെ അജണ്ടയില്‍ രണ്ടാമത്തെ ബില്ലായാണ് മുത്തലാഖ് ബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെ പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. നേരത്തെ 11 ന് എതിരെ 245 വോട്ടിന് ലോക്സഭ മുത്തലാഖ് ബില്ല് പാസാക്കിയിരുന്നു. പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമതും ബില്‍ കൊണ്ടുവന്നത്. എന്നാല്‍, പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ ലോക്സഭയില്‍ എതിര്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ രാജ്യസഭയില്‍ ഇത് പാസാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. സഭയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്ക് വിപ്പ് നല്കിായിട്ടുണ്ട്. 116 എംപിമാര്‍ ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് സാധ്യത.

Leave A Reply

Your email address will not be published.