ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

0

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ ജീവിതം സിനിമയാകുകയാണ്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രം ജനുവരിയില്‍ തീയേറ്ററിലേക്ക് എത്തും. 3000 സ്ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ നാലു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. അനുപം ഖേര്‍ ആണ് ചിത്രത്തില്‍ ഡോ. മന്‍മോഹന്‍ സിംഗ് ആയി അഭിനയിക്കുന്നത്. ചിത്രത്തിലെ അനുപം ഖേറിന്‍റെ വീഡിയോയും വൈറലായിരുന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്‍റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്‍റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. ദ ആക്സിഡന്റല്‍ പ്രൈം സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്‍റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. ജര്‍മന്‍ നടി സുസന്‍ ബെര്‍‌നെര്‍ട് ആണ് സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത്.

Leave A Reply

Your email address will not be published.