നാളെ ട്രെയിനുകള്‍ വൈകിയോടും

0

എറണാകുളം : കരുനാഗപ്പള്ളി യാഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി 1 ന് ട്രെയിനുകള്‍ വൈകിയോടും.  തിരുവനന്തപുരം – മധുര അമൃതാ എക്സ്‍പ്രസ് രണ്ട് മണിക്കൂര്‍ വൈകി 12 നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. കൊല്ലത്ത് പിടിച്ചിടുകയും ചെയ്യും. ചെന്നൈ – ഗുരുവായൂര്‍ എക്സ്‍പ്രസ് ഒരു മണിക്കൂറും തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്സ്‍പ്രസ് അരമണിക്കൂറും പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്സ്‍പ്രസ് 3 മണിക്കൂറും മുംബൈ സിഎസ്ടി – തിരുവനന്തപുരം എക്സ്‍പ്രസ് 25 മിനിട്ടും കൊല്ലം – കായംകുളം സെക്ഷനില്‍ പിടിച്ചിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.