വനിതാ മതില്‍ നാളെ

0

തിരുവനന്തപുരം: സര്‍ക്കാര്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ ശബരിമല വിഷയത്തില്‍ ഒരുക്കുന്ന വനിതാ മതില്‍ നാളെ. മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതിലിനെതിരെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ച വിഎസിന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പരോക്ഷ മറുപടി നല്‍കിയതും ചര്‍ച്ചയായി.
കാസര്‍ക്കോട് മുതല്‍ വെള്ളയമ്ബലം വരെ 620 കിലാമീറ്റ‍ര്‍ ദൂരത്തില്‍ തീര്‍ക്കുന്ന മതില്‍ ഗിന്നസ്സ് ബുക്കിലെത്തിക്കാനാണ് ശ്രമം. കാസര്‍ക്കോട് ആരോഗ്യമന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്ബലത്ത് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് അവസാന കണ്ണിയുമെന്ന നിലക്കാണ് മതില്‍.
ചലച്ചിത്രതാരങ്ങളും സാംസ്ക്കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലിലില്‍ അണിചേരും. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകും. നാളെ വൈകീട്ട് നാലിനാണ് മതില്‍. 3.45 ന് മതിലിന്‍റെ ട്രയല്‍ ഉണ്ടായിരിക്കും. പ്രതിജ്ഞചൊല്ലിയും പന്തംകൊളുത്തി പ്രകടനവും വിളംബര ജാഥകളുമൊക്കെ സംഘടിപ്പിച്ചും മതില്‍ വിജയിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇടത്‍പക്ഷം. കഴിഞ്ഞ ഒരു മാസക്കാലമായി വനിതാ മതിലാണ് കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ വിശ്വാസികള്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞിരുന്നു. അതൊടെയാണ് ഒരു പ്രതിരോധതന്ത്രമെന്ന നിലയ്ക്ക് നവോത്ഥാന കാര്‍ഡിറക്കി മതിലുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എസ്‌എന്‍ഡിപിയെയും കെപിഎംഎസ്സിനെയുമൊക്കെ മതിലിനൊപ്പം ചേര്‍ക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല.

Leave A Reply

Your email address will not be published.