വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലണ്ടന്‍ നഗരത്തില്‍ മനുഷ്യച്ചങ്ങല

0

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നു. ക്ഷേത്രത്തില്‍ കയറാനുള്ള സ്ത്രീകളുടെ അവകാശത്തിനു ഞങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്നു, ആര്‍ത്തവം ജീവനാണ് കുറ്റമല്ല, സുപ്രീം കോടതി വിധി മാനിക്കുക, പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ബാനറുകളും, പ്ലക്കാര്‍ഡുകളുമായി ലണ്ടന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ലണ്ടന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ഇന്ത്യന്‍ സ്ഥാനപതി മന്ദിരമായ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും.

Leave A Reply

Your email address will not be published.