‘സകലകലാശാല’ ജനുവരി 4-ന്

0

ഷാജി മൂത്തേടന്‍ നിര്‍മിച്ച്‌ വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രം സകലകലാശാലയുടെ റിലീസ് തിയതി പുറത്തുവിട്ടു. ജനുവരി നാലിന് ചിത്രം തീയേറ്ററുകളിലെത്തും. വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്‍റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്‍റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു.

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ 40ഓളം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ധര്‍മജന്‍ ബോള്‍ഗാട്ടി, മാനസ, ടിനിടോം, ഹരീഷ് കണാരന്‍, ഗ്രിഗറി, നിര്‍മല്‍ പാലാഴി, ശ്രീകാന്ത് മുരളി, സുഹൈദ് കുക്കു, തമിഴ് താരം രമേശ് തിലക് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ക്യാമറ മനോജ്പിള്ള, സംഗീതം എബി ടോം സിറിയക്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ടിനിടോം.

Leave A Reply

Your email address will not be published.