ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി

0

ഇടുക്കി: ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വനിതാ മതിലിനെത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന തിരക്ക് പരിഗണിച്ചാണ് അവധി. അസിസ്റ്റന്‍റ് ഡിപിഐയാണ് അവധി പ്രഖ്യാപിച്ചത്. ഉച്ചകഴിഞ്ഞ് മാത്രമായിരിക്കും അവധി ലഭിക്കുക. ചൊവ്വാഴ്ചത്തേതിനു പകരം ഏതെങ്കിലും ദിവസം പ്രവൃത്തിദിനമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത് വിവാദമായിരുന്നു.

Leave A Reply

Your email address will not be published.