ലയണല്‍ മെസ്സി കളിക്കളത്തിലേക്കു തിരിച്ചു വരുന്നു

0

മാഡ്രിഡ്: ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസ്സി കളിക്കളത്തിലേക്കു തിരിച്ചു വരുന്നു. കഴിഞ്ഞ റഷ്യന്‍ ലോകകപ്പിനു ശേഷം മെസ്സിയെ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ കണ്ടിട്ടില്ല. അടുത്ത വര്‍ഷം ജൂണില്‍ ബ്രസീലില്‍ നടക്കുന്ന കോപ്പാ അമേരിക്ക ടൂര്‍ണമെന്റില്‍ മെസി ദേശീയടീമിലേക്ക് തിരിച്ചെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബാഴ്‌സലോണയെ ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളാക്കുക എന്നതാണ് മെസിയുടെ പ്രഥമ പരിഗണന. പിന്നാലെ അര്‍ജ്‌റീനയ്ക്ക് കോപ്പാ അമേരിക്ക നേടിക്കൊടുക്കുക എന്നതും. അതിനാല്‍ തന്നെ ചാമ്ബ്യന്‍സ് ലീഗിന് ശേഷം മാത്രമെ മെസി ദേശീയ ടീമിനായി ബൂട്ടണിയു എന്നാണ് സൂചനകള്‍. ലോകകപ്പ് ഫേവറിറ്റുകളിലൊന്നായിരുന്ന അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ പുറത്തായതോടെ മെസ്സി ടീമില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയായിരുന്നു.

Leave A Reply

Your email address will not be published.