രാഹുല്‍ ഗാന്ധി ഈ മാസം 24-ന് കേരളത്തിലെത്തുന്നു

0

തിരുവനന്തപുരം: ഐ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നു. ഈ മാസം 24-ാം തിയതി കേരളത്തിലെത്തുന്ന രാഹുല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കും. അന്നേ ദിവസം കൊച്ചിയില്‍ ചേരുന്ന സംസ്ഥാന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും യോ​ഗത്തില്‍ പങ്കെടുക്കും. കൊച്ചിയില്‍ നടക്കുന്ന പാര്‍ട്ടി റാലിയിലും അദ്ദേഹം പങ്കെടുക്കും. റാലി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള തുടക്കമായിരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്ബ് ഈ മാസം കെ.പി.സി.സിയുടെ പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നതെന്നും നിലവിലെ ഡി.സി.സി അധ്യക്ഷന്മാരില്‍ ആര്‍ക്കും മാറ്റമുണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ജംബോ കമ്മിറ്റിയെ അനുകൂലിക്കുന്നില്ലെന്നും കാര്യക്ഷമമായ ടീമിനെയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ഒന്ന് മുതല്‍ 25 വരെ കെപിസിസി പ്രസിഡന്റിന്‍റെ കേരള പര്യടനം നിശ്ചയിച്ചിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദര്‍ശിക്കാനാണ് ഉദ്ദേശിക്കുന്നത്.

Leave A Reply

Your email address will not be published.