റോ​ജ​ര്‍ ഫെ​ഡ​റ​റും സെ​റീ​ന വി​ല്യം​സും ആ​ദ്യ​മാ​യി നേ​ര്‍​ക്കു​നേ​ര്‍

0

പെ​ര്‍​ത്ത്:  റോ​ജ​ര്‍ ഫെ​ഡ​റ​റും സെ​റീ​ന വി​ല്യം​സും ടെ​ന്നീ​സ് കോ​ര്‍​ട്ടി​ല്‍ ആ​ദ്യ​മാ​യി നേ​ര്‍​ക്കു​നേ​ര്‍. പെ​ര്‍​ത്തി​ല്‍ ന​ട​ക്കു​ന്ന ഹോ​പ്മാ​ന്‍ ക​പ്പ് മി​ക്സ് ഡ​ബി​ള്‍​സി​ല്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്- യു​എ​സ്‌എ മ​ത്സ​ര​ത്തി​ലാ​ണ് ഇ​തി​ഹാ​സ​ങ്ങ​ള്‍ ഏ​റ്റുമു​ട്ടു​ന്ന​ത്. ഫെ​ഡ​റ​റി​നൊ​പ്പം ബെ​ലി​ന്‍​ഡ ബെ​ന്‍​സി​ച്ചും സെ​റീ​ന​യ്ക്കൊ​പ്പം ഫ്രാ​ന്‍​സി​സ് ടി​യോ​ഫെ​യും ഇ​റ​ങ്ങും. 37 വ​യ​സു​കാ​രാ​യ ഫെ​ഡ​റ​റും സെ​റീ​ന​യും ചേ​ര്‍​ന്ന് 43 ഗ്രാ​ന്‍​സ്‌ലാം കിരീടങ്ങളി​ല്‍ മു​ത്ത​മി​ട്ടു.   ഈ ​മ​ത്സ​രം ഞ​ങ്ങ​ള്‍​ക്കു ര​ണ്ടു​പേ​ര്‍​ക്കും ആ​വേ​ശ​മു​യ​ര്‍​ത്തു​ന്ന​താ​ണെ​ന്നും മ​ത്സ​രം കാ​ണാ​നാ​യി ടെ​ന്നീ​സ് ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​വെ​ന്നും ഫെ​ഡ​റ​ര്‍ പ​റ​ഞ്ഞു. എ​ന്‍റെ സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​യെ​ന്ന് സെ​റീ​ന പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.