വനിതാ മതില്‍ യഥാര്‍ഥത്തില്‍ ഒരു ശക്തി പ്രകടനം; റിമ കല്ലിങ്കല്‍

0

തിരുവനന്തപുരം: വനിതാ മതില്‍ യഥാര്‍ഥത്തില്‍ ഒരു ശക്തി പ്രകടനം തന്നെയാണെന്നും ഇത്രയധികം സ്ത്രീകളും കുട്ടികളും മതിലില്‍ പങ്കു ചേര്‍ന്നത് ഇതിന്‍റെ വിജയം സൂചിപ്പിക്കുന്നുവെന്നും നടി റിമ കല്ലിങ്കല്‍.
‘ഒരുപാട് പേരുടെ കഷ്ടപ്പാടിന്‍റെയും അധ്വാനത്തിന്‍റെ ഫലമാണ് ഇന്നത്തെ സമൂഹം അനുഭവിക്കുന്ന സ്വാതന്ത്ര്യം. അത് നാം നേടിയെടുത്തതാണ്. ഇനിയുള്ള കാലം നമ്മുടെ സമൂഹം എങ്ങനെയായിരിക്കണം എന്നത് നാമാണ് തീരുമാനിക്കേണ്ടത്. അത് നമ്മുടെ കയ്യിലാണ്. അതിനു വേണ്ടിയാണ് നാം ഇവിടെ അണി ചേര്‍ന്നത്’. കോഴിക്കോട് വനിതാ മതിലില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിമ.

Leave A Reply

Your email address will not be published.