ന്യൂ ഇയര്‍ ആഘോഷത്തിനു കൊണ്ടുപോയ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

0

ഇടുക്കി : കമ്പത്തു നിന്നും കോട്ടയത്തേക്ക് കടത്തിയ ഒന്നേകാല്‍ കിലോ കഞ്ചാവ് വണ്ടിപെരിയാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ന്യൂ ഇയര്‍ ആഘോഷത്തിനു വേണ്ടി കൊണ്ടുപോയ കഞ്ചാവാണ് പിടികൂടിയത് ചപ്പാത്ത് പൂക്കളം പുത്തന്‍പറമ്ബില്‍ വീട്ടില്‍ സുധീഷ് മകന്‍ 26 വയസ്സുള്ള മനുമോന്‍, ഈരിക്കല്‍ പടി വീട്ടില്‍ രാജന്‍ മകന്‍ 24 വയസ്സുള്ള വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കടത്തിയത്. ഒരു കോട്ടയം സ്വദേശിക്ക് കൈമാറാനാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത് ഇയാളെ കുറിച്ചുള്ള അന്വേഷണം ഊര്‍ജജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു

Leave A Reply

Your email address will not be published.