റഷ്യയില്‍ വന്‍സ്‌ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു

0

മോസ്‌കോ : റഷ്യയില്‍ വന്‍സ്‌ഫോടനം. സ്‌ഫോടനത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് നിരവധിപ്പേരെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. റഷ്യയിലെ മഗ്‌നിതോഗര്‍സ്‌ക് നഗരത്തിലാണ് സ്‌ഫോടനം ഉണ്ടായത് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് നിഗമനം. തകര്‍ന്ന കെട്ടിടത്തില്‍ 120 പേരുണ്ടായിരുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തില്‍ രക്ഷപ്പെട്ട 16 പേരെ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.