ഗിന്നസ് പക്രു ചിത്രം ‘ഇളയരാജ’ റിലീസിന് ഒരുങ്ങുന്നു

0

ഗിന്നസ് പക്രു നായക വേഷത്തിലെത്തുന്ന ചിത്രം ‘ഇളയരാജ’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഗിന്നസ് പക്രു തന്നെയാണ് തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ ആരാധകര്‍ക്ക് പങ്കുവെച്ചത്.

‘മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസന്‍ ഒരുക്കുന്ന ചിത്രമാണ് ഇളയരാജ. വനജന്‍ എന്ന ശക്തമായ കഥാപാത്രമായാണ് പക്രു ചിത്രത്തില്‍ അഭിനയിക്കുന്നത്. മാധവ് രാംദാസിന്‍റെ കഥയ്ക്ക്സം ഭാഷണമൊരുക്കിയിരിക്കുന്നത് സുദീപ് ടി ജോര്‍ജ്ജാണ്. സജിത്ത് കൃഷ്ണയും ജയരാജ് ടി കൃഷ്ണനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണയും നിര്‍വ്വഹിക്കും. രതീഷ് വേഗയാണ് സംഗീതം.

Leave A Reply

Your email address will not be published.