ശുദ്ധിക്രിയയ്ക്കു ശേഷം ശബരിമലനട തുറന്നു

0

പത്തനംതിട്ട: ശുദ്ധിക്രിയയ്ക്കു ശേഷം ശബരിമലനട തുറന്നു. ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് നട അടച്ചിരുന്നു. തുടര്‍ന്ന് സന്നിധാനത്തു നിന്നും തീര്‍ത്ഥാടകരെ മാറ്റുകയും ചെയ്തിരുന്നു. മേല്‍ശാന്തി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്‍റെ സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.