മാര്‍ച്ച്‌ അഞ്ച് വരെ മൂന്ന‌് ട്രെയിനുകള്‍ വൈകിയോടും

0

പാലക്കാട‌്: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച്‌ അഞ്ച് വരെ മൂന്ന‌് ട്രെയിനുകള്‍ വൈകിയോടും. എട്ടിമടയ‌്ക്കും വാളയാറിനുമിടയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.
ഷൊര്‍ണൂര്‍- കോയമ്ബത്തൂര്‍ പാസഞ്ചര്‍ (56604)മാര്‍ച്ച‌് അഞ്ച് വരെ 25 മിനിറ്റ‌് വാളയാറില്‍ പിടിച്ചിടും. കോയമ്ബത്തൂരില്‍ നിന്ന‌് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ (56605) 20 മിനിറ്റ‌് മധുക്കരയില്‍ നിര്‍ത്തും. കണ്ണൂര്‍- കോയമ്ബത്തൂര്‍ പാസഞ്ചര്‍ (56650) വെള്ളി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ 35 മിനിറ്റ‌് വാളയാറില്‍ നിര്‍ത്തിയിടും.
യാത്രക്കാരുടെ തിരക്ക‌് പരിഗണിച്ച‌് ഹൂബ്ലി- കൊച്ചുവേളി-ഹൂബ്ലി (1277712778) പ്രതിവാര എക‌്സ‌്പ്രസിന‌് ഏഴ‌് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു. ഹൂബ്ലിയില്‍ നിന്നുള്ള ട്രെയിനിന‌് രണ്ട്, ഒന്‍പത്,16 തീയതികളിലും കൊച്ചുവേളിയില്‍ നിന്നുള്ളതിന‌് 3, 10, 17 തീയതികളിലുമാണ‌് അധിക കോച്ച‌് അനുവദിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.