പാ​ല​ക്കാ​ട്ട് ബി​ജെ​പി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം

0

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ബി​ജെ​പി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ക​ര്‍​മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​നി​ടെ സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബി​ജെ​പി ഓ​ഫീ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. നേ​ര​ത്തെ, സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്ത ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍, ഓ​ഫീ​സി​നു പു​റ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും ന​ശി​പ്പി​ച്ചു. വി​ക്ടോ​റി​യ കോ​ള​ജി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് പി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. നേ​ര​ത്തേ, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ പൂ​ട്ടി​യി​ട്ടി​രു​ന്നു. പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്തേ​ക്കാ​ണ് മാ​ര്‍​ച്ച്‌ ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ബി​ജെ​പി ഓ​ഫീ​സി​ന് സ​മീ​പ​ത്ത് മാ​ര്‍​ച്ച്‌ എ​ത്തി​യ​തോ​ടെ അ​ക്ര​മാ​സ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. സം​ഘ​ര്‍​ഷ​മൊ​ഴി​വാ​ക്കാ​ന്‍ പോ​ലീ​സ് ടി​യ​ര്‍ ഗ്യാ​സ് പ്ര​യോ​ഗി​ച്ചു. സ്ഥ​ല​ത്ത് കൂ​ടു​ത​ല്‍ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.