ഹര്‍ത്താലില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

0

തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും റിപ്പോര്‍ട്ട് തേടി. അടിയന്തര പ്രാധാന്യത്തോടെ ക്രമസമാധാന റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. ശാന്തിയും സമാധാനവും നിലനിറുത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

Leave A Reply

Your email address will not be published.