മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്‌ നാല്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അകമ്ബടി വാഹനമിടിച്ച്‌ നാല്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ബേക്കറി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. നാലോളം വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്ബടി സഞ്ചരിച്ചിരുന്നത്. ഇതില്‍ രണ്ടാമത്തെ വാഹനമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇടിച്ചത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൈലറ്റ് വാഹനത്തിന് മുന്നില്‍പ്പെടുകയായിരുന്നു. എന്‍ജിഒ അസോസിയേഷന്‍റെ വഴി പോകാനിരുന്ന വാഹനം പെട്ടെന്ന് ഗതി തിരിച്ച്‌ വഴുതയ്ക്കാടേക്കുള്ള വഴിയേ എടുത്തപ്പോള്‍ ബൈക്കിലെത്തിയ പ്രവര്‍ത്തകര്‍ വണ്ടിക്കും ഡിവൈഡറിനുമിടയില്‍ വീഴുകയായിരുന്നു. പരിക്കേറ്റ പ്രവര്‍ത്തകരെ പിന്നാലെയെത്തിയ പൊലീസ് ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്.

Leave A Reply

Your email address will not be published.