ട്രംപിന്‍റെ പരിഹാസത്തിന് മറുപടി നല്‍കി ഇന്ത്യ

0

ഡല്‍ഹി: അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കിയ സഹായങ്ങള്‍ ഉപകാരപ്രദമല്ലെന്ന ഡോണാള്‍ഡ് ട്രംപിന്‍റെ പരിഹാസത്തിന് മറുപടി നല്‍കി ഇന്ത്യ. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നല്‍കിയ പല സഹായങ്ങളും ഉപകാരമില്ലാത്താവയാണ്. മോദിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പലവട്ടം തന്നോട് അവിടെ ലൈബ്രറികള്‍ നിര്‍മ്മിച്ച കാര്യം പറഞ്ഞു കൊണ്ടേയിരുന്നു.’ താനെന്താണ് പറയേണ്ടിയിരുന്നത്. നന്ദിയെന്നാണോ ?.. അവിടെ ആരാണ് ലൈബ്രറി ഉപയോഗിക്കുന്നതെന്ന് തനിക്കറിയില്ലെന്നുമായിരുന്നു ട്രംപിന്‍റെ പരിഹാസം.
യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട അഫ്ഗാന്‍റെ പുനര്‍നിര്‍മ്മാണത്തിന് സാമൂഹ്യ സാംസ്‌കാരിക തലത്തിലുള്ള സഹായവും അത്യന്താപേക്ഷിതമാണ്. മനുഷ്യജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതില്‍ ലൈബ്രറി പോലുള്ള വികസനോന്മുഖമായ സഹായത്തിനും നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ടെന്നാണ് ട്രംപിന് ഇന്ത്യ നല്‍കിയ മറുപടി. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമവും അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതുമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. അഫ്ഗാനിസ്ഥാന്‍റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് ഇന്ത്യ അവിടെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും വിദേശ മന്ത്രാലയം ഇറക്കിയ മറുപടിയില്‍ പറയുന്നു.

Leave A Reply

Your email address will not be published.