മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍

0

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍.  ക്രിമിനല്‍ സംഘം നടത്തുന്നത് പുറംലോകം അറിയാതിരിക്കാന്‍ ആണ് മാധ്യമങ്ങളെ ആക്രമിക്കുന്നത്. മാധ്യമങ്ങളിലൂടെ അക്രമികളെ കണ്ടെത്താമെന്നിരിക്കെ മാധ്യമങ്ങളെ ആക്രമിച്ചാല്‍ സുരക്ഷിതമാകുമെന്നാണ് അവര്‍ കരുതുന്നത്.

മാധ്യമങ്ങള്‍ക്കെതിരായ അക്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ ആശുപത്രികള്‍ പോലും ആക്രമിച്ചു. സാമാന്യ ബുദ്ധിയുള്ളവര്‍ ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടത്തുമോ എന്നും ഇ പി ചോദിച്ചു. ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. തലസ്ഥാനത്ത് ഹര്‍ത്താലിനിടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ക്യാമറാമാന്‍ ബൈജു വി മാത്യുവിനെ സന്ദര്‍ശിക്കവേയാണ് മന്ത്രി അന്വേഷണം ഉറപ്പ് നല്‍കിയത്. അക്രമികള്‍ നിരവധി കടകള്‍ കൊള്ളയടിച്ചെന്ന് മന്ത്രി ആരോപിച്ചു. രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിനാണ് ഹര്‍ത്താലെന്നും ഇ പി പറഞ്ഞു.

Leave A Reply

Your email address will not be published.