ഒപെക്കില്‍ നിന്ന് പിന്‍മാറുന്നതായി ഖത്തര്‍

0

ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് 2019-ജനുവരിയില്‍ തന്നെ ഖത്തര്‍ പിന്‍മാറും. ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് ഷെരിദ അല്‍ കാബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രകൃതി വാതക ഉത്പാദന മേഖല കൂടുതല്‍ വികസിപ്പിക്കാനും ഉത്പദാനം വര്‍ഷത്തില്‍ 7.7 കോടി ടണ്ണില്‍ നിന്ന് 11.1 കോടി ടണ്ണാക്കി അടുത്ത വര്‍ഷത്തോടെ ഉയര്‍ത്താന്‍ തീരുമാനിച്ചതായും ഖത്തര്‍ ഊര്‍ജ മന്ത്രി ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗദി അറേബ്യ, യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനം.

Leave A Reply

Your email address will not be published.