ഇന്നലെ നടന്ന ഹര്‍ത്താലില്‍ ഇതുവരെ 1369 പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി

0

തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് നടന്നത്. സംഭവത്തില്‍ ഇതുവരെ 1369 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അക്രമകാരികള്‍ക്കെതിരെ കര്‍ശന നടപടി തുടരാനും പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. ശബരിമലയില്‍ യുവതികള്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ ഇതുവരെ 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 717 പേര്‍ കരുതല്‍ തടങ്കലില്‍ ഉണ്ട്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 125 എണ്ണം . കൊച്ചിയില്‍ 237 അറസ്റ്റുണ്ടായത്.

Leave A Reply

Your email address will not be published.