അ​ജ​യ് മാ​ക്ക​ന്‍ ഡ​ല്‍​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​ച്ചു

0

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന നേ​താ​വ് അ​ജ​യ് മാ​ക്ക​ന്‍ ഡ​ല്‍​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് രാ​ജി. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മാ​ക്ക​ന്‍റെ രാ​ജി അം​ഗീ​ക​രി​ച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതിനാണ് രാ​ജി​യെന്നാണ് ക​രു​തു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ദ്ദേ​ഹം മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും പ​റ​യു​ന്നു. നാ​ലു വ​ര്‍​ഷം മു​മ്ബാ​ണ് അ​ജ​യ് മാ​ക്ക​ന്‍ (54) ഡ​ല്‍​ഹി കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്. രാ​ജി പ്ര​ഖ്യാ​പ​ന​ത്തി​നു മു​മ്ബ് വ്യാ​ഴാ​ഴ്ച രാ​ത്രി അ​ദ്ദേ​ഹം രാഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഡ​ല്‍​ഹി​യി​ല്‍ 15 വ​ര്‍​ഷം നീ​ണ്ട ഭ​ര​ണം ന​ഷ്ട​മാ​യ​പ്പോ​ള്‍ മാ​ക്ക​ന്‍ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും തു​ട​രാ​ന്‍ പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു ത​വ​ണ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മാ​ക്ക​ന്‍ യു​പി​എ ഭ​ര​ണ​കാ​ല​ത്ത് കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന​വും വ​ഹി​ച്ചി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.