ഹര്‍ത്താലില്‍ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ വിമര്‍ശനം

0

തിരുവനന്തപുരം : എസ്പിമാര്‍ക്ക് ഡിജിപിയുടെ വിമര്‍ശനം. ശബരിമല വിഷയത്തില്‍ ഇന്നലെ നടന്ന ഹര്‍ത്താലില്‍ മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്നും ഇത് ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിമര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.