ച​ര​ക്കു​ക​പ്പ​ലി​ല്‍ നി​ന്ന് ക​ണ്ടെ​യ്ന​റു​ക​ള്‍ ക​ട​ലി​ല്‍ വീ​ണു

0

ബെ​ര്‍​ലി​ന്‍: ഡ​ച്ച്‌ വ​ട​ക്ക​ന്‍ തീ​ര​ത്ത് കാ​റ്റി​ല്‍ ആ​ടി​യു​ല​ഞ്ഞ ച​ര​ക്കു​ക​പ്പ​ലി​ല്‍ നി​ന്ന് 270 ക​ണ്ടെ​യ്ന​റു​ക​ള്‍ ക​ട​ലി​ല്‍ വീ​ണു. ന​ഷ്ട​പ്പെ​ട്ട മൂ​ന്നു ക​ണ്ടെ​യ്ന​റു​ക​ളി​ല്‍ വി​ഷ​മ​യ​മാ​യ രാ​സ​വ​സ്തു​ക്ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ര​ദേ​ശ​ത്തു​ള്ള​വ​ര്‍ അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ജ​ര്‍​മ​ന്‍ ദ്വീ​പാ​യ ബോ​ര്‍​കു​മി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. എം​എ​സ്‌​സി സു​വോ എ​ന്ന ക​പ്പ​ലി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​യ്ന​റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​ത്. ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ഗ്ലാ​സു​ക​ള്‍, ബാ​ഗു​ക​ള്‍, ഇ​ല​ക്‌ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ക​ണ്ടെ​യ്ന​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ടെ​ര്‍​ഷെ​ല്ലിം​ഗ് അ​ട​ക്കം അ​ഞ്ചോ​ളം ദ്വീ​പു​ക​ളി​ലേ​ക്കാ​ണ് ഇ​വ ഒ​ഴു​കി​യെ​ത്തി​യ​ത്.

Leave A Reply

Your email address will not be published.