യു.എ.ഇയില്‍ മൂടല്‍മഞ്ഞ്; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലിസ്

0

അബൂദാബി : യു.എ.ഇയില്‍ മൂടല്‍മഞ്ഞ് ശക്തമായതോടെ പ്രധാന ഹൈവേകളില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലിസ്. വേഗത കുറച്ചും മുന്നറിയിപ്പുകള്‍ പരിഗണിച്ചും വേണം വാഹനം ഓടിക്കാനെന്ന് അബൂദാബി, ദുബൈ പൊലിസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തണുപ്പിനൊപ്പം യു.എ.ഇയില്‍ മൂടല്‍മഞ്ഞും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ്. ഉള്‍പ്രദേശങ്ങളിലും തീരങ്ങളിലും മൂടല്‍മഞ്ഞ് ശക്തമാണ്. ഇലക്‌ട്രോണിക് ബോര്‍ഡുകളിലെ അറിയിപ്പുകള്‍ ശ്രദ്ധിച്ചു വേഗം കുറച്ചു പോകണമെന്ന പൊലിസ് അറിയിച്ചു. വരും ദിവസങ്ങളിലും മൂടല്‍മഞ്ഞ് തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദൃശ്യപരിധി കുറയുന്ന സാഹചര്യത്തില്‍ അപകട സാധ്യത ഏറെയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിരവധി വാഹനാപകടങ്ങളാണ് ഇതേ കാലയളവില്‍ റിപ്പോര്‍ട്ട്,ചെയ്തത്.

Leave A Reply

Your email address will not be published.