സ്മാര്‍ട്ട്‌ഫോണുമായി ജിയോ

0

സ്മാര്‍ട്ട്‌ഫോണുമായി ജിയോ എത്തുന്നു. ഫീച്ചര്‍ഫോണുകള്‍ ഫോര്‍ ജി ആയി അപ്‌ഗ്രേഡ് ചെയ്യാനുദ്ദേശിക്കുന്നവരെ മുന്നില്‍കണ്ടാണ് ജിയോയുടെ നീക്കം. തങ്ങളുടെ പാര്‍ട്ണറുമായി ചേര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജിയോ. എല്ലാ സൗകര്യങ്ങളോടെയുമുള്ള സ്മാര്‍ട്ട്‌ഫോണാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ജിയോ വില്‍പന വിഭാഗം മേധാവി സുനില്‍ ദത്ത് പറയുന്നത്. അതിനാല്‍ തന്നെ വിലക്കുറവിലാവും ജിയോയുടെ വലിയ സ്‌ക്രിനുള്ള സ്മാര്‍ട്ട്‌ഫോണും എത്തുക. ജിയോ നേരത്തെ ജിയോ ഫോണ്‍ പുറത്തിറക്കിയിരുന്നു. പക്ഷേ അതിന് സ്മാര്‍ട്ട്ഫോണ്‍ നിലവാരത്തിലുള്ള പ്രത്യേകതകള്‍ ഇല്ലായിരുന്നു. മാത്രമല്ല, ജിയോ സിം വിപണി പിടിച്ചത് പോലെ അതിന് കഴിഞ്ഞതുമില്ല. അതേസമയം പുതുവര്‍ഷത്തില്‍ ജിയോ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്

Leave A Reply

Your email address will not be published.