പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

0

പാലക്കാട്: പാലക്കാട് ഇന്ന് വൈകിട്ട് ആറുവരെ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഹര്‍ത്താലിന്‍റെ മറവില്‍ നഗരത്തില്‍ സിപിഎം വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ ഇന്നലെ 745 പേര്‍ അറസ്റ്റിലായി. 628പേര്‍ കരുതല്‍ തടങ്കലില്‍, 559 കേസ് റജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരത്ത് സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയും കലക്ടര്‍ ഡി. ബാലമുരളിയും ചേര്‍ന്നുള്ള ചര്‍ച്ചക്ക് ശേഷം കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.